MALANKARA ORTHODOX CHURCH
DIOCESE OF THIRUVANANTHAPURAM
Supreme Head of Malankara Orthodox Church Catholicos and Malankara Metropolitan
HH Baselios Marthoma Paulose II
Metropolitan - H.G Dr Gabriel Mar Gregorios
Parumala Thirumeni
Holy Episcopal Synod
Vattaseril Thirumeni


Welcome to the official website of Thiruvananthapuram Diocese of Malankara Orthodox Syrian Church

Image 01

Shanthinilayam

Holy Koodasa of newly constructed Bishop House building held on 15 & 16 Aug 2013 by His Holiness Baselios Marthoma Paulos II. More...
Shanthinilayam Koodasa

Back

Newly constructed Chapel,Bishop house & Matha Mariam Ashram building of Diocese of Thiruvananthapuram is blessed by His Holiness Baselios Paulose II Catholicos on 15 & 16 August 2013.

Back
                          
Image 02

Metropolitan

Dr Gabriel Mar Gregorios (born 26 February 1949) is Metropolitan of the Diocese of Thiruvananthapuram.of the Indian (Malankara) Orthodox Church . .
More...
The Metropolitan

Back

Dr Gabriel Mar Gregorios (born 26 February 1949) is Metropolitan of the Diocese of Thiruvananthapuram of the Indian (Malankara) Orthodox Church . Mar Gregorios was born Kanjickal John Gabriel, the third son of Chacko John (Kanjickal, Thumpamon) and Aleyamma (Mulamoottil, Kudassanad). His early education was at St. Stephen's High School, in Pathanapuram . He studied English literature at Baselios College, Kottayam before completing his theological studies at the M.D. Seminary in Kottayam and at Serampore University. Later he received a master's degree in New Testament Studies from the Institut Catholique de Paris. He did research work on the epistles of Saint Paul at the Lutheran School of Theology at Chicago and post-doctoral research at Cambridge University. Gabriel was ordained deacon on November 4, 1969 and as priest on February 8, 1974. He was vicar of various parishes in Bombay, Delhi, Kottayam, and Trivandrum dioceses for over thirty years. He was Registrar and Director of F.F.R.R.D. and competently represented the Indian Orthodox Church at ecumenical organizations such as the Orthodox-Marthoma Dialogue Forum, the Orthodox-Lutheran Dialogue Forum, the Bible Society Kerala Auxiliary Committee, and the Theological Literature Forum. He is a Fellow of the George Bell Institute, England and a professor of New Testament at the Orthodox Theological Seminary in Kottayam since 1982. In addition he is an Administrative Committee Member of Serampore University. He has authored many theological books, including Towards a New Humanity, Towards the Grace of God, and Cross and Grace. Gabriel was consecrated as Metropolitan by the Catholicos of the Apostolic Throne of St. Thomas and Malankara Metropolitan, Baselius Mar Thoma Mathews II, at the Parumala St. Peter and St. Paul Seminary Church on 5 March 2005

Back
Image 03

Catholicate

The word ‘Catholicos’ means “the general head” or “general bishop”. It can be considered as equivalent to “universal Bishop”.This title and rank is much more .. More...
The Catholicate

Back

The word ‘Catholicos’ means “the general head” or “general bishop”. It can be considered as equivalent to “universal Bishop”. This title and rank is much more ancient than the title Patriarch in the church. In the ministry of the early church there were only three ranks namely; Episcopos (Bishop), Priest and Deacon. By the end of the third century or by the beginning of the fourth century certain bishops of certain important cities or provincial capitals in the Roman empire gained pre- eminence than other bishops and they came to be known as Metropolitans. The Ecumenical councils of the fourth century recognized the authority of these Metropolitans. By the fifth century the Bishops in major cities like Rome, Constantinople, Alexandria, Antioch etc. gained control over the churches in the surrounding cities. Gradually they became the heads of each independent regional church and were called Patriarch which means ‘common father’. The same rank in the Churches outside the Roman Empire was called Catholicos. There were three ancient Catholicates in the Church before the fifth century. They were the Catholicate of the East (Persia), the Catholicate of Armenia and the Catholicate of Georgia. None of these ranks and titles are the monopoly of any church. Any Apostolic and national church has the authority to declare and call its head, Catholicose, Pope, or Patriarch. Even though the title Catholicose had not existed in India before the 20th century, the idea behind the Catholicate or Patriarchate as the head of a national independent Church was there from the early centuries and there was similar native position or authority in the Indian Church. As we say that St. Peter was the first Pope of Rome, St. Thomas was the first Head or the Catholicos of India. As all other Apostles did, he also established Church in India and made a set up to continue its administration in India.That was the Apostolic authority existed in India throughout the centuries. In India the position and authority of the catholicose is development in the history of the Church throughout the past centuries. The first stage of the apostolic ministry in the Malankara Church is from the time of St.Thomas till the middle of the fourth century when the authority of the Church was vested in the hands of the Archdeacon. The second stage is the period of the reign of the Arcdeacons which started from the middle of the fourth century and lasted till the sixteenth century. The third stage started when the archdeacon was elevated to the position of a Bishop by the community with the name Marthoma I in 1653. Since then the head of the community was the Marthoma Metrans and later the position was developed to Malankara Metropolitan with more recognition. When in a religious turmoil the Patriarch of Antioch interfered and suspended the Malankara Metropolitan demanding complete surrender, in 1912 the Church consecrated the senior Metropolitan as the Catholicose and head of the Church. In 1934,through the meeting of the Malankara Association the authority and powers of the Malankara Metropolitan was entrusted to the Catholicose. Thus both the spiritual and temporal authorities of the Church was vested in one person who is the Catholicose cum Malankara Metropolitan and the development of authority in that direction was completed in the Church.

Back
Image 04

Diocese

On 1978, February 20th, Malankara Syrian Christian managing committee recommended a division in Kollam diocese. According to Commitee ................ More
Image 05

Bhadradeepam

Bhadradeepam is the official magazine of Trivandrum Diocese of Malankara Orthodox Church. You can Click here to read BHADRADEEPAM AUGUST EDITION
YMCA

തിരുവനന്തപുരം YMCA യുടെ വൈദീക സംഗമത്തിൽ "എക്യുമെനിസത്തിൽ ഓർത്തഡോക്സ് സഭയുടെ പങ്ക് " എന്ന വിഷയത്തിൽ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി പ്രസംഗിച്ചു. തിരുവനന്തപുരം പട്ടണത്തിലുള്ള വിവിധ സഭകളിൽ നിന്നും ധാരാളം വൈദീകർ യോഗത്തിൽ സംബന്ധിച്ചു.
----------------------------------------------------------------------------------------------------------------------------------------------------------- കഴക്കൂട്ടം പള്ളികൂദാശ

കഴക്കൂട്ടം സെന്റ്‌.മേരീസ്‌ സെന്റ്‌. ജൂഡ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 13, 14 തീയതികളിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. അഭിവന്ദ്യരായ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ. സഖറിയാസ് മാർ തെയോഫിലോസ് , ഡോ. മാത്യൂസ് മാർ തിമോത്തിയോസ്,ഡോ. സഖറിയാസ് മാർ അപ്രേം എന്നീ മെത്രാപൊലീതമാർ സഹകാർമ്മികത്വം വഹിച്ചു. 13 നു പൊതുസമ്മേളനവും 14 നു വി. കൂദാശക്കു ശേഷം മുഖ്യ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ചാരിറ്റി വിതരണവും നടന്നു.
----------------------------------------------------------------------------------------------------------------------------------------------------------- പരുമല മാർ ഗ്രീഗോറിയോസ് അവാർഡ്

മാർ ഗ്രീഗോറിയോസ് സ്റ്റഡി ഫോറം സംഘടിപ്പിച്ച എട്ടാമത് പരുമല മാർ ഗ്രീഗോറിയോസ് അവാർഡ് സമർപ്പണം ഫെബ്രുവരി 4 വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ വച്ച് ശ്രീ പ്രഭാവർമ്മക്ക് സമ്മാനിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കാണ് അവാർഡ്. ശ്രീ റജി പാറപ്പുറത്ത് യോഗത്തിന് സ്വാഗതം ആശംസിച്ചു. അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലീത്ത അധ്യക്ഷനായിരുന്നു. അഭി. കുരിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.ശ്രീ എം.എ ബേബി മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ശ്രീ സണ്ണിക്കുട്ടി എബ്രഹാം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.ശ്രീ കെ.മുരളീധരൻ MLA , വെരി.റവ.അലക്സാണ്ടർ വൈദ്യൻ കോർ എപ്പിസ്കോപ്പാ, ഡോ.ജി.മുകുന്ദൻ നായർ, ശ്രീ ജോസഫ് എം പുതുശ്ശേരി എന്നിവർ ആശംസകൾ നേർന്നു. ദൂരദർശൻ അവതാരിക കുമാരി ആശ ജീവൻ മംഗള പത്രം വായിച്ചു.ശ്രീ പ്രഭാവർമ്മയുടെ മറുപടി പ്രസംഗവും പ്രൊഫ.ഇ . ജേക്കബ്‌ ജോണിന്റെ നന്ദി പ്രകാശനത്തോടും കൂടി യോഗം അവസാനിച്ചു.
----------------------------------------------------------------------------------------------------------------------------------------------------------- ആവേശതിരയിളക്കമായി റണ്‍ കേരളാ റണ്‍

ദേശീയ ഗെയിംസിന് മുന്നോടിയായി നടത്തിയ റണ്‍ കേരളാ റണ്‍ കൂട്ടയോട്ടം ആവേശത്തോടെ കേരള ജനത സ്വീകരിച്ചു. സ്കൂൾ കുട്ടികളും ഉദ്യോഗസ്ഥരും അടക്കം ലക്ഷക്കണക്കിന്‌ ആളുകൾ തെരുവിലിറങ്ങി. തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സാന്നിധ്യം ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ സജീവ സാന്നിധ്യം ഇന്നത്തെ കൂട്ടയോട്ടത്തിൽ പ്രതിഭലിച്ചു. മിക്കവാറും എല്ലാ ജില്ലകളിലും സഭയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട്‌ വിശ്വാസികൾ റണ്‍ കേരളയുടെ ഭാഗമായി. തിരുവനന്തപുരത്ത് എല്ലാ പള്ളികളിൽ നിന്നും വികാരിമാരുടെ നേതൃത്വത്തിൽ സംഘങ്ങൾ രാവിലെ 10 മണിക്ക് തന്നെ അണിനിരന്നു. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിലും വൈദീകരുടെ നേതൃത്വത്തിൽ യുവജനങ്ങളും മുതിർന്നവരും അണിനിരന്നു. കായികലോകത്തിനു പുത്തൻ ഉണർവും ദേശീയ ഗെയിംസിന് കൂടുതൽ ആത്മവിശ്വാസവും പകരുവാൻ ഈ കൂട്ടയോട്ടത്തിനു സാധിച്ചു.
----------------------------------------------------------------------------------------------------------------------------------------------------------- H.G Dr.Gabriel Mar Gregorios in "Run Kerala Run"

-----------------------------------------------------------------------------------------------------------------------------------------------------------
തിരുവനന്തപുരം സെക്രറ്റെറിയെറ്റിന് മുമ്പില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ്‌ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളാ കൌണ്‍സില്‍ ഓഫ് ചര്‍ചെസിന്റെ (KCC ) ആഭിമുഖ്യത്തില്‍ ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. KCC പ്രസിഡണ്ട്‌ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപൊലീതാ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഫാ.റജി മാത്യുസ് , ജോസഫ് സാമുവേല്‍ കോര്‍ എപ്പിസ്കോപ്പ, ശ്രീമതി.ജൈസി കരിങ്ങാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാവരും ഭൂമിയുടെ അവകാശികള്‍ ആണെന്ന കാര്യം നാമെല്ലാരും നന്നായി ഓര്‍ക്കണമെന്നും സര്‍ക്കാര്‍ വേഗം അത് മനസ്സിലാക്കുമെന്നും അഭിവന്ദ്യ ഗ്രീഗോറിയോസ് തിരുമേനി പറഞ്ഞു. സമര നേതാവ് ശ്രീമതി. സി.കെ. ജാനു നന്ദി പ്രകാശിപ്പിച്ചു. അതിനു ശേഷം ശാന്തി നിലയം ആശ്രമത്തില്‍ വച്ച് KCC യുടെ യോഗം നടന്നു.
----------------------------------------------------------------------------------------------------------------------------------------------------------- ഓർത്തഡോക്സ് - കത്തോലിക്കാ സംവാദം
ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ഡയലോഗ് മാങ്ങാനം സ്പിരിച്ച്വാലിറ്റി സെന്‍ററില്‍ ആരംഭിച്ചു. സഭയും കുടുംബ ബന്ധങ്ങളും എന്നതാണ് വിഷയം.ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനി നയിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി സംഘത്തില്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്, ‍ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഫാ. ഡോ. കെ. എം. ജോര്‍ജ്, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. ഡോ. റെജി മാത്യു, ഫാ. ഡോ. ടി. ഐ. വര്‍ഗീസ്, ഫാ. ഡോ. ബി. വര്‍ഗീസ്, ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. ജോസ് ജോണ്‍, ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ ഉള്‍പ്പെടുന്നു. പ. പോള്‍ ആറാമന്‍ മാര്‍പാപ്പാ, പ. ഔഗേന്‍ പ്രഥമന്‍ ബാവായുമായി ബോംബെയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ അന്പതാം വാര്‍ഷികവും മലങ്കര ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ഔദ്യോഗിക ഡയലോഗ് ആരംഭിച്ചതിന്‍റെ 25-ാം വാര്‍ഷികവും ദേവലോകത്ത് ആഘോഷിക്കും
----------------------------------------------------------------------------------------------------------------------------------------------------------

മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം സംഘടിപ്പിച്ച "ഓർത്തഡോക്സ് ക്രിസ്മസ് സംഗമം - 2014 " ഡിസംബർ 1 തിങ്കളാഴ്ച വൈകിട്ട് നാലാഞ്ചിറ കൊട്ടക്കാട്ട് കണ്‍വൻഷൻ സെന്ററിൽ വച്ച് നടന്നു. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ.അലക്സാണ്ടർ ജേക്കബ്‌ IPS ക്രിസ്മസ് സന്ദേശം നല്കി. അലക്സാണ്ടർ വൈദ്യൻ കോർ എപിസ്കോപ്പ, തോമസ്‌ റ്റി. വർഗീസ്‌ കോർ എപിസ്കോപ്പ, ശ്രീ.സാജൻ പീറ്റെർ IAS തുടങ്ങിയവർ പ്രസംഗിച്ചു. trivandrum ഓർത്തഡോക്സ് ക്വയർ കരോൾ ഗാനങ്ങൾ ആലപിച്ചു.വിവിധ ദേവാലയങ്ങളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.
-----------------------------------------------------------------------------------------------------------------------------------------------------------
തിരുവനന്തപുരം പൗഡിക്കോണം മാതാ മറിയം ആശ്രമത്തിലെ മർത്തമറിയം പള്ളിയുടെ പ്രഥമ പെരുന്നാൾ 2014 ആഗസ്റ്റ്‌ 15,16 തീയതികളിൽ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപൊലീതായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. 15 നു വൈകിട്ട് സന്ധ്യാനമാസ്കാരത്തെ തുടർന്ന് വന്ദ്യ വൈദീകരുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയും തുടർന്ന് പ്രൊഫ.ജേക്കബ്‌ ജോണിന്റെ വചന ശുശ്രൂഷയും പ്രദക്ഷിണവും ശ്ലൈഹീകവാഴ്‌വും നേർച്ചവിളമ്പും നടന്നു. നഗരാതിർത്തിയിലുള്ള പള്ളികളിൽ നിന്നും വൈദീകരും വിശ്വാസികളും പങ്കെടുത്തു.
-----------------------------------------------------------------------------------------------------------------------------------------------------------
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ റാന്നി ഹോളി ട്രിനിറ്റി ആശ്രമം സ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന അഭിവന്ദ്യ ഗീവറുഗീസ് മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്തയുടെ 14-ാമത് ഓര്‍മപ്പെരുന്നാള്‍ 2013 ജൂലൈ 14 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നടന്നു.
-----------------------------------------------------------------------------------------------------------------------------------------------------------
വട്ടിയൂർക്കാവ് സെന്റ്‌. പീറ്റെഴ്സ് & സെന്റ്‌.പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലെ വലിയ പെരുന്നാൾ ജൂണ്‍ 29,30 തീയതികളിൽ ആഘോഷിച്ചു. 29 ന് വൈകിട്ട് രജത ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനവും തുടർന്ന് സന്ധ്യാനമസ്കാരവും ഭക്തിനിർഭരമായ റാസയും നടന്നു. പെരുന്നാൾ ആഘോഷങ്ങൾക്ക് തിരുവനന്തപുരം ഭദ്രാസനസെക്രട്ടറി വെരി.റവ. അലക്സാണ്ടർ വൈദ്യൻ കോർ എപ്പിസ്കോപ്പ നേതൃത്വം നല്കി. നഗരാതിർത്തിയിൽ ഉള്ള മുഴുവൻ ഇടവകകളിലെയും വൈദീകർ വന്നു സംബന്ധിച്ചു.
-----------------------------------------------------------------------------------------------------------------------------------------------------------
മാതാ മറിയം മീഡിയയും OVM പ്രൊഡക്ഷൻസും ചേർന്ന് തിരുവനന്തപുരം ഭദ്രാസന പരിസ്ഥിതി കമ്മീഷനുവേണ്ടി നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റർ പ്രകാശനം അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി നിർവഹിച്ചു. ഫാ.തോമസ്‌ പി .മുകളിൽ തിരക്കഥയിൽ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. ഫാ.പീറ്റർ ജോർജ്ജ്, ഫാ.ജേക്കബ്‌ കെ.തോമസ്‌ എന്നിവർ ചിത്രീകരണ മേൽനോട്ടം വഹിക്കുന്നു.
-----------------------------------------------------------------------------------------------------------------------------------------------------------
തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി ദിനാചരണം ജൂണ്‍ 5 രാവിലെ 10 മണിക്ക് തിരുവനന്തപുരം ഹോളി ട്രിനിറ്റി ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റൊറിയത്തിൽ വച്ച് നടന്നു. അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി അധ്യക്ഷനായിരുന്നു. ശ്രീ.ജോസഫ് വാഴയ്ക്കൻ MLA യോഗം ഉത്ഘാടനം ചെയ്തു. വെരി.റവ.അലക്സാണ്ടർ വൈദ്യൻ കോർ എപിസ്കൊപ്പ, ഫാ.ജോസഫ് ചാക്കോ,ഫാ.എബ്രഹാം തോമസ്‌,ഫാ.പീറ്റർ ജോർജ്ജ്, ഫാ.ഗീവർഗീസ് കണിയാൻതറ, ഫാ.ജേക്കബ്‌ കെ.തോമസ്‌ , ശ്രീ.തോമസ്‌ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വച്ച് പരിസ്ഥിതി സംരക്ഷണം സന്ദേശമായി നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
-----------------------------------------------------------------------------------------------------------------------------------------------------------
ഇടമുളയ്ക്കൽ വി.എം.ഡി.എം സെന്ററിലെ പരിശുദ്ധ തോമ്മാ ശ്ലീഹായുടെയും പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെയും നാമത്തിലുള്ള ചാപ്പലിന്റെ കൂദാശ 30,31 തീയതികളിൽ ഭദ്രാസനാധിപൻ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. തിരുവനന്തപുരം ഭദ്രാസന പ്രഥമ മെത്രാപോലീത്ത അഭി.ഗീവർഗീസ് മാർ ദീയസ്കോറോസ് തിരുമേനിയാണ് ഭദ്രാസന ഉപകേന്ദ്രമായ ഇടമുളയ്ക്കൽ വി.എം.ഡി.എം സെന്റർ സ്ഥാപിച്ചത്.
-----------------------------------------------------------------------------------------------------------------------------------------------------------
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു.
-----------------------------------------------------------------------------------------------------------------------------------------------------------
2014 മെയ്‌ 7 മുതൽ 11 വരെ തിരുവനന്തപുരം ഹോളി ട്രിനിറ്റി സെന്ററിൽ വച്ച് നടക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിലുള്ള ജൂനിയർ നാംസിന്റെ പതിനേഴാമത് കോണ്‍ഫറൻസ് ഭദ്രാസന സെക്രട്ടറി വെരി .റവ.അലക്സാണ്ടർ വൈദ്യൻ കോർ എപ്പിസ്കോപ്പ ഉത്ഘാടനം ചെയ്യുന്നു. ഫാ. കോശി അലക്സാണ്ടർ ആഷ് ബി , ഫാ.എബ്രഹാം തോമസ്‌, ഫാ. കുരിയാക്കോസ് ,പ്രൊഫ.ഡി. മാത്യുസ് എന്നിവർ സമീപം.
-----------------------------------------------------------------------------------------------------------------------------------------------------------
തിരുവനന്തപുരം ഭദ്രാസന വൈദീക ധ്യാനം 01/04/2014 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുമാരപുരം സെന്റ്‌.തോമസ്‌ ദേവാലയത്തിൽ വച്ച് ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടന്നു. ഫാ.പീ.എ ഫിലിപ് ധ്യാനം നയിച്ചു. ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും ധ്യാനത്തിൽ പങ്കെടുത്തു.
-----------------------------------------------------------------------------------------------------------------------------------------------------------
മണ്ണന്തലയിലുള്ള മാരിയോണ്‍ പ്ലേ ഹോമിന്റെ വാർഷികം 22 നു അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി ഉത്ഘാടനം ചെയ്യുന്നു.
-----------------------------------------------------------------------------------------------------------------------------------------------------------
തിരുവനന്തപുരം ഭദ്രാസനത്തിലെ ആധ്യാത്മിക സംഘടനാ ഭാരവാഹികളുടെ വാർഷികയോഗം 17/03/2014 തിങ്കളാഴ്ച 10 മണിക്ക് ഇടമുളക്കൽ VMDM സെന്ററിൽ വച്ച് ഭദ്രാസനാധിപൻ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടന്നു.
-----------------------------------------------------------------------------------------------------------------------------------------------------------
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥികളായ ശ്രീ. ശശി തരൂർ, ശ്രീ.ബെന്നറ്റ്‌ എബ്രഹാം,ശ്രീ.ഓ രാജഗോപാൽ എന്നിവർ തെരഞ്ഞെടുപ്പു പ്രചരണത്തിന് മുന്നോടിയായി തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയെ ശാന്തിനിലയം ആശ്രമത്തിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങി.
-----------------------------------------------------------------------------------------------------------------------------------------------------------
ഡി.ജി.പി. സെൻകുമാർ IPS തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപൊലീത്തായെ ശാന്തിനിലയം ആശ്രമത്തിൽ സന്ദർശിച്ചപ്പോൾ.
-----------------------------------------------------------------------------------------------------------------------------------------------------------
മർത്ത മറിയം വനിതാ സമാജം അഖില മലങ്കര പ്രതിനിധി സമ്മേളനം തിരുവനന്തപുരം മാരിയോണ്‍ പ്ലേ ഹോമിൽ വച്ച് ഫെബ്രുവരി 28,മാർച്ച്‌ 1 തീയതികളിൽ നടന്നു. അമേരിക്ക,ഡൽഹി,ബോംബെ ,ചെന്നൈ,ബംഗളൂർ ഉൾപ്പെടെ മിക്കവാറും എല്ലാ ഭദ്രാസനങ്ങളിൽ നിന്നും മുന്നൂറോളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. ഭദ്രാസന മേത്രാപോലീതാ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപൊലീത ഉത്ഘാടനം നിർവഹിച്ചു. മർത്ത മറിയം വനിതാ സമാജം പ്രസിഡണ്ട്‌ അഭി.യുഹാനോൻ മാർ തെവൊദൊരൊസ് മെത്രാപൊലീത അധ്യക്ഷനായിരുന്നു. അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്,ഡോ.ഫിലിപോസ് ജോഷ്വ, ഡോ. കെ.പി.പൌലോസ്,ശ്രീമതി സിസിലി എന്നിവർ ക്ലാസ്സുകൾ നയിച്ചു. മാരിയോണ്‍ പ്ലേ ഹോമിൽ പുതുതായി പണി കഴിപ്പിച്ച തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ കൂദാശയും ഉത്ഘാടനവും നടന്നു.
-----------------------------------------------------------------------------------------------------------------------------------------------------------
നന്തൻകോട് സെന്റ്‌.ഗ്രീഗോറിയോസ് ദേവാലയത്തിൽ എല്ലാ മാസവും നടത്തുന്ന വിശ്വാസ പഠന ക്ലാസ്സിന്റെ ഉദ്ഘാടനം 23/02/2014 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലീത്ത നിർവഹിച്ചു. "വിശുദ്ധ കുർബാന" യുടെ സാരാംശവും പ്രാധാന്യവും എന്ന വിഷയത്തെ അധികരിച്ച് അഭിവന്ദ്യ തിരുമേനി ക്ലാസ് എടുത്തു. തിരുവനന്തപുരം നഗരത്തിലെ മിക്കവാറും എല്ലാ പള്ളികളിൽ നിന്നും വിശ്വാസികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഇടവക വികാരി വെരി .റെവ.ജോസഫ്‌ സാമുവേൽ കറുകയിൽ കോർ എപിസ്കൊപ്പ സ്വാഗതം ആശംസിച്ചു. സഹ വികാരി റെവ.ഫാ.ജേക്കബ്‌ കെ.തോമസ്‌ നന്ദി പ്രകാശിപ്പിച്ചു. എല്ലാ മാസവും നാലാം ഞായറാഴ്ച വിശ്വാസ പഠന ക്ലാസ് തുടരും.
-----------------------------------------------------------------------------------------------------------------------------------------------------------
തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ "നിനുവാ സംഗമം" നടന്നു. തിരുവനന്തപുരം പാളയം സെന്റ്‌.ജോർജ്ജ് കത്തീഡ്രൽ, ഇടമുളക്കൽ വി.എം.ഡി.എം സെന്റർ, ആലംപാറ സെന്റ്‌.തോമസ്‌ പള്ളി, ചാത്തന്നൂർ സെന്റ്‌.ജോർജ്ജ് വലിയ പള്ളി എന്നിവിടങ്ങളിൽ രാവിലെ 9.30 മണി മുതൽ 1 മണി വരെ ധ്യാന യോഗങ്ങൾ നടന്നു. ഭദ്രാസന മെത്രാപോലീത്ത അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് പാളയം സെന്റ്‌.ജോർജ്ജ് കത്തീഡ്രലിൽ സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിശ്വാസികൾ ഉത്സാഹത്തോടും പ്രാർത്ഥനയോടും കൂടി സംബന്ധിച്ചു.
-----------------------------------------------------------------------------------------------------------------------------------------------------------
Dr.Gabriel Mar Gregorios Metropolitan (Trivandrum Diocese) errected the CROSS of newly constructed St.Mary's Orthodox Church,Nalanchira,Trivandrum Diocese,on 05/02/2014.His Grace offer the Holy Qurbana and blessed the cross.Vicar-Fr.Mathew Ninan,Assistant Vicar - Fr.Abraham Thomas, Fr. Varghese Kunjukunju, Fr,Johnson Mathew,Fr, George Kunnathu,Fr.K.G Varghese attended the service.
----------------------------------------------------------------------------------------------------------------------------------------------------------- ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായവിഭാഗം അതിക്രമിച്ച് കയറി പ്രാര്‍ത്ഥന നടത്തിയതില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനു മലങ്കര ഓർത്തഡോൿസ്‌ സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഇന്ന്‌ (4.02.2014) 11 മണിക്ക് സെക്രട്ടറിയെറ്റ് ധർണ്ണ നടത്തി. 10 മണിക്ക് പാളയം സെന്റ്‌.ജോര്ജ്ജ് കത്തീട്രലിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഭദ്രാസനാധിപൻ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപൊലീത, ഭദ്രാസന സെക്രടറി അലക്സാണ്ടർ വൈദ്യൻ കോർ എപിസ്കോപ എന്നിവർ സംസാരിക്കുകയും പ്രതിഷേധ പ്രമേയം വായിക്കുകയും ചെയ്തു. തുടർന്നു നടന്ന സെക്രട്ടറിയെറ്റ് മാർച്ചിൽ ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും ഭാരവാഹികളും യുവജന പ്രസ്ഥാനം പ്രവർത്തകരും വിശ്വാസികളും അടങ്ങുന്ന ഒരു വലിയ ജനാവലി പങ്കെടുത്തു. റാലി സെക്രട്ടറിയെറ്റ് കവാടത്തിൽ സമ്മേളിക്കുകയും തുടർന്നു നടന്ന യോഗത്തിൽ അഭിവന്ദ്യ തിരുമേനി,ഭദ്രാസന സെക്രട്ടറി എന്നിവർ സംസാരിച്ചു. തൃക്കുന്നത്ത് സെമിനാരി പ്രശ്നത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ സഭയെ വഞ്ചിക്കുകയാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങൾ ദൈവത്തിന്റെ സ്വന്തം നാടിനു ചേർന്നതല്ലെന്നും അഭി.തിരുമേനി പറഞ്ഞു. യോഗത്തിന് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ.ബാബു പാറയിൽ നന്ദി പ്രകാശിപ്പിച്ചു.Click here for video link
-----------------------------------------------------------------------------------------------------------------------------------------------------------
മലങ്കര ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം തിരുവനന്തപുരം ഭദ്രാസനം, തിരുവനന്തപുരം മണ്ഡലത്തിന്റെ സമ്മേളനം ജനുവരി 26 ഞായറാഴ്ച 11 മണിക്ക് നന്തൻകോട് സെന്റ്‌.ഗ്രീഗോറിയോസ് പള്ളിയിൽ വച്ച് ഫാ.എബ്രഹാം തോമസിന്റെ അധ്യക്ഷതയിൽ നടന്നു. " പ്രാർത്ഥനയും പഠനവും ജീവിതചര്യയും" എന്ന വിഷയം ആസ്പതമാക്കി ഫാ.ജേക്കബ്‌ കെ.തോമസ്‌ ക്ളാസ് നയിച്ചു. വികാരി വെരി റെവ. ജോസഫ്‌ സാമുവേൽ കറുകയിൽ കോർ എപിസ്കോപ്പ, ശ്രീ.നിതിൻ, ശ്രീ.ജോജി, ശ്രീ. പ്രിൻസ് എന്നിവർ പ്രസംഗിച്ചു. ഓരോ യുണിട്ടിന്റെയും ആഭിമുഖ്യത്തിൽ ഓരോ ഷോർട്ട് ഫിലിം നിർമ്മിച്ച്‌ അതിൽ മികച്ചതിന് പുരസ്കാരം നല്കാനും യോഗം തീരുമാനിച്ചു. .
----------------------------------------------------------------------------------------------------------------------------------------------------------- Rev.Canon George visits H.G Dr.Gabriel Mar Gregorios

ഇംഗ്ളണ്ടിലെ ബ്രിട്ടീഷ്‌ രാജ കൊട്ടാരത്തിലെ ചാപ്ലിൻ ആയിരിക്കുന്ന Rev .Canon George Ipe Kovoor മലങ്കര ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപൊലീത്ത അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയെ വന്നു കണ്ടു. തിരുവനന്തപുരം പട്ടണത്തിനു സമീപമുള്ള "ശാന്തിനിലയം" ആശ്രമത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. Rev . Canon അമേരിക്കയിലെ Yale 's യൂണിവേഴ് സിറ്റിയിൽ പ്രൊഫസർ കൂടിയാണ് . അദ്ദേഹത്തിന്റെ മാതാവ് ഓർത്തോഡോക്സ് സഭാംഗം ആണ്.
----------------------------------------------------------------------------------------------------------------------------------------------------------- "Matha Mariam Media" launched
തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഒരു മാധ്യമ കേന്ദ്രം. പോത്തൻകോടിന് സമീപം പൌടിക്കോണം ശാന്തിനിലയത്തിന്റെ ഭാഗമായി "മാതാ മറിയം മീഡിയ" എന്ന പേരിൽ 2014 ജനുവരി 1 പുതുവർഷത്തിൽ മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചു. അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലീത്തയുടെ മേൽനോട്ടത്തിലുള്ള മാതാ മറിയം മീഡിയക്ക് സ്വന്തമായി ഒരു മൾട്ടി മീഡിയ സ്റ്റുഡിയോ പ്രവർത്തിക്കുന്നുണ്ട്. ഫാ.ജേക്കബ്‌ കെ.തോമസ്‌ മീഡിയ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.
---------------------------------------------------------------------------------------------------------------------------------------------------------- H.G Dr.Gabriel Mar Gregorios celebrated New year with some missionaries and village children from Odisha on 01-01-3014 at Shantinilayam Trivandrum. They performed some cultural programmes also. Click here for video link
-----------------------------------------------------------------------------------------------------------------------------------------------------------
H.G Thomas Mar Athanasius & H.G Dr. Gabriel Mar Gregorios meet H.E Maharaja Ramavarma at Kawdiyar palace, Thiruvananthapuram.
-----------------------------------------------------------------------------------------------------------------------------------------------------------
As per the special invitation, H.G Dr. Gabriel Mar Gregorios visited Matrubhumi News studio, Club FM studio & Printing department in Trivandrum on 31/12/2013. His visit was a pleasant surprise to the crew. He gave a New year greeting message in Club FM 94.3
-----------------------------------------------------------------------------------------------------------------------------------------------------------
 
ORTHODOX TV DIVYA DOOTH BHADRA DEEPAM SNEHATHEERATHU

Play Snehatheerathu Documentary Film

Copyright 2012 © MOSC TVM DIOCESE